പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള തലശേരി കോടതിയുടെ വിധി ആശ്വാസകരമെന്ന് അവരുടെ അഭിഭാഷകരന്‍ കെ വിശ്വന്‍.ചാരത്തിനിടയ്ക്ക് കനല്‍ക്കട്ട പോലെ സത്യമുണ്ട്.സത്യം ഇനിയും പുറത്തു വരേണ്ടതുണ്ട്.ഇനിയും കുറെ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്.അത്തരമൊരു സാഹചര്യത്തില്‍ ദിവ്യയുടെ നിരപരാധിത്വം അസന്നിഗ്ധമായി തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു.
നിലവിലുള്ള തെളിവു നിയമവും ലഭ്യമായ ശാസ്ത്രീയ തെളിവുകളുമെല്ലാം സഹായത്തിനെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.ബഹളം കൊണ്ടോ വ്യാഖ്യാനം കൊണ്ടോ സത്യത്തെ മറച്ചു വെക്കാന്‍ കഴിയില്ല. തീക്ഷ്ണമായ തെളിവുകള്‍ സ്വാഭാവികമായും കോടതി ശരിയായ വിധത്തില്‍ പരിശോധിക്കും എന്നതാണ് ഈ വിധി കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു.ഇനിയും കുറേ കാര്യങ്ങള്‍ പുറത്തു വരാനുണ്ട്. ഇനിയും കുറേ വസ്തുതകള്‍ കോടതിയില്‍ അവതരിപ്പിക്കാനുണ്ട്. ഇന്നു വൈകീട്ട് മൂന്നുമണിയോടെ വിധിപ്പകര്‍പ്പ് ലഭിക്കും. ഇന്നു തന്നെ പി പി ദിവ്യയെ ജയില്‍മോചിതയാക്കാനാകുമെന്നാണ് കരുതുന്നത്.
അന്വേഷണത്തോട് സഹകരിക്കേണ്ട ബാധ്യത ഏതു പൗരനുമുണ്ട്. പൊലീസ് സത്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തേണ്ടത്. സത്യം തെളിയിക്കേണ്ട ഉത്തരവാദിത്തം പ്രതിയെന്ന് ആരോപിക്കുന്ന ആളുകള്‍ക്കുമുണ്ട്.താന്‍ ഉന്നയിച്ച കാര്യങ്ങള്‍ കോടതി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. ഈ കേസില്‍ ഒരു കയ്യില്‍കൊള്ളുന്ന സുപ്രധാന തെളിവുകള്‍ ഇനിയും പരിശോധിക്കപ്പെടാനുണ്ട്.
അന്വേഷണ സംഘം ഇതെല്ലാം പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ദിവ്യജയില്‍മോചിതയാകുന്നതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരും. പൊതുസമൂഹം ഇത്രനാളും ചര്‍ച്ച ചെയ്ത ചില വിഷയം മാത്രമല്ല, ഇതിനിടയില്‍ മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ടെന്ന് വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.