
പാല നഗരസഭയുടെ ഇരുപത്തിരണ്ടാമത് ചെയര്‍പേഴ്സണായി ഇരുപത്തിയൊന്ന്കാരി ദിയപുളിക്കക്കണ്ടം ചുമതല ഏറ്റു. പുളിക്കക്കണ്ടം വിഭാഗത്തിന്റെ പിന്തുണയില്‍ യുഡിഫ് അധികാരമേറ്റു. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നഗരസഭാ ഭരണം യുഡിഎഫ് ഭരണം ഉറപ്പിച്ചത്.ഇന്നലെയാണ് ചെയർപേഴ്സൺ സ്ഥാനം പങ്കുവെക്കാൻ യുഡിഎഫിൽ ധാരണയായത്.
ആദ്യ ടേമിൽ 21കാരി ദിയ പുളിക്കക്കണ്ടം പാലാ നഗരസഭാ ചെയർപേഴ്സണായതോടെ, രാജ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന ഖ്യാതിയാണ് ദിയയെ കാത്തിരിക്കുന്നത്.26 അംഗ നഗരസഭയിൽ എൽഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയാണ് ലഭിച്ചത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രരെ കൂടെ കൂട്ടി നഗരസഭ ഭരിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 1985 ന് ശേഷം ഇതാദ്യമായി പാലാ നഗരസഭയുടെ ഭരണത്തിൽനിന്ന് കേരളാ കോൺഗ്രസ് എം പുറത്താകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.