22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024
August 25, 2024
July 23, 2024
July 23, 2024

ചന്നപട്ടണ മണ്ഡലത്തില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഡി കെ ശിവകുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 20, 2024 1:03 pm

ചന്നപട്ടണ മണ്ഡലത്തില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രിയും, കെപിസിസി പ്രസിഡന്റുമായ ഡി കെ ശിവകുമാര്‍. പാര്‍ട്ടി നേതൃത്വവും മണ്ഡലത്തിലെ വോട്ടര്‍മാറും ആവശ്യപ്പെടുന്നക് അനുസരിക്കണമെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിന് ജന്മം നല്‍കിയ സ്ഥലമാണ് ചന്നപട്ടണയെന്നും ശിവകുമാര്‍ പറഞ്ഞു ചന്നപട്ടണയെ സഹായിക്കാനും മണ്ഡലത്തെ വികസിപ്പിക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ. കുമാരസ്വാമി മാണ്ഡ്യയിൽനിന്നും ലോക്‌സഭയിലെത്തിയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ ശിവകുമാറിന്റെ സഹോദരനും മുൻ എം.പി.യുമായ ഡി.കെ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു പാർട്ടിവൃത്തങ്ങൾ നേരത്തെ സൂചന നൽകിയത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ സുരേഷ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിട്ടില്ല.

രാമനഗര ജില്ലയിലെ കനകപുരയിൽനിന്നുള്ള നിയമസഭാംഗമാണ് ശിവകുമാർ. ചന്നപട്ടണയിൽ മത്സരിച്ച് വിജയിച്ചാൽ ശിവകുമാറിന് കനകപുരയിലെ നിയമസഭാംഗത്വം രാജിവെക്കേണ്ടിവരും. ചന്നപട്ടണ സന്ദർശിച്ച് വോട്ടർമാരോടും നേതാക്കളോടും സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ശിവകുമാർ പറഞ്ഞു. യുവജനതാദൾ സംസ്ഥാന അധ്യക്ഷനും എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാകും ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയെന്ന് സൂചനയുണ്ട്.

Eng­lish Summary:
DK Sivaku­mar has hint­ed that he will con­test the upcom­ing by-elec­tion in Chan­na­p­at­na constituency

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.