കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനകള്‍ നടന്നിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ . തങ്ങള്‍ക്ക് ആശ്രമങ്ങളെകുറിച്ച് അറിയാമെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കൂടിയായ ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാര സ്വാമിയുടെ സിംഗപ്പൂര്‍ യാത്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സിംഗപ്പൂരില്‍ തന്ത്രം മെനയുകയാണെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു. ബംഗളൂരുവില്‍ ഗൂഢാലോചന നടത്തുന്നതിന് പകരം അവര്‍ മറ്റെവിടെയെങ്കിലും ആലോചന നടത്തുന്നുവെന്നേയുള്ളുവെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു
English Summary:
DK Sivakumar said that there was a conspiracy to topple the Congress government in Karnataka
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.