15 January 2026, Thursday

Related news

November 6, 2025
September 23, 2025
July 4, 2025
June 28, 2025
May 27, 2025
May 13, 2025
February 12, 2025
December 2, 2024
November 10, 2024
October 28, 2024

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെയും

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2024 10:43 am

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെയും, ബജറ്റിലെ അവഗണനക്കെതിരെ പാര്‍ലമെന്റില്‍ ഡിഎംകെ എംപിമാര്‍ ഈ മാസം എട്ടിന് കറുപ്പണിഞ്ഞ് പ്രതിഷേധിക്കും. 2024–25ലെ ഇടക്കാല ബജറ്റില്‍ തമിഴ് നാടിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിലാണ് പ്രതിഷേധം ഡിഎംകെയ്ക്ക് പുറമേ തമിഴ് നാട്ടിലെ സഖ്യകക്ഷികളും സമരത്തില്‍ അണിചേരും.

പാര്‍ലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് പ്രതിഷേധം നടത്തുകയെന്ന് ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലു പ്രസ്താവനയില്‍ പറഞ്ഞു.ഡിസംബറിലെ മഴ സാരമായി ബാധിച്ച എട്ട് ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 37,000 കോടി രൂപ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസർക്കാർ ശ്രദ്ധിച്ചില്ലെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം.

ബജറ്റിലും മറ്റ് കാര്യങ്ങളിലും സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു.കേരളത്തിന്‌ പിന്നാലെ കർണാടകയും കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ചിരുന്നു.കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധം വ്യാഴാഴ്‌ച നടക്കാനിരിക്കെയാണ് കര്‍ണാടക സര്‍ക്കാരും സമരവുമായി രംഗത്തെത്തിയത്‌.

Eng­lish Summary
DMK is also prepar­ing to protest against the cen­tral government

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.