6 December 2025, Saturday

Related news

November 21, 2025
November 4, 2025
October 13, 2025
August 25, 2025
March 4, 2025
January 22, 2025
January 20, 2025
January 14, 2025
December 6, 2024
February 28, 2024

ഭക്ഷണം കഴിക്കേണ്ട; ഫോട്ടോ​ഗ്രഫി ടീമിന് ഭക്ഷണം നിഷേധിച്ചു, ജോലിക്കുള്ള പണം തന്നിട്ടുണ്ടെന്ന് വധു

Janayugom Webdesk
ഡല്‍ഹി
August 25, 2025 2:12 pm

വിവാഹം പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫി ടീമിന് ഭക്ഷണം നിഷേധിച്ച് വധു. ഭക്ഷണം കഴിക്കാനുള്ള ഇടവേളയും നല്‍കിയില്ല. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുള്ള റിച്ച ഒബ്‌റോയ് എന്ന എന്‍ആര്‍ഐ യുവതി ഫോട്ടോഗ്രാഫി ടീമിന് ഗൂ​ഗിളിൽ ഏറ്റവും കുറഞ്ഞ വൺ സ്റ്റാർ റിവ്യൂ നൽകി. പിന്നാലെ വധു ഭക്ഷണം തന്നില്ല എന്ന് കാണിച്ച് ഫോട്ടോ​ഗ്രഫി ടീം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. ശേഷം പോസ്റ്റിന് താഴെ സംഭവത്തെക്കുറിച്ച് വലിയ ചർച്ച തന്നെ ആരംഭിച്ചു. 

വിവാഹം നടന്നത് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഭക്ഷണത്തിന്റേത് കൂടി കണക്കാക്കിയാണ് ഫോട്ടോ​ഗ്രഫി ടീമിന് പണം നൽകിയത്. അതിനായി 1.5 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ഫോട്ടോ​ഗ്രാഫി ടീം വരുന്നത് അവരുടെ ജോലി ചെയ്യാനാണെന്നും അല്ലാതെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനല്ലെന്നും വധുവായ യുവതി റിവ്യൂവിൽ പറഞ്ഞു. 10 വർഷത്തിനിടയിൽ ആയിരക്കണക്കിന് വിവാഹങ്ങൾക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്നും ആഹാരം ചോദിച്ചതിന്റെ പേരിലാണ് വധുവിന്റെ പ്രതികാരനടപടിയെന്നും വൺ സ്റ്റാർ റിവ്യൂവാണ് നൽകിയിരിക്കുന്നതെന്നും ടീം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ഇത് ഭക്ഷണത്തിന്റെ പ്രശ്നമല്ല, തങ്ങളുടെ അന്തസിന്റെ പ്രശ്നമാണ് എന്നും അവർ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.