13 December 2025, Saturday

Related news

November 26, 2025
November 17, 2025
November 13, 2025
November 1, 2025
October 31, 2025
October 30, 2025
October 22, 2025
October 2, 2025
September 20, 2025
September 18, 2025

സുംബയിൽ ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴയ്ക്കരുത്; വെള്ളാപ്പള്ളി നടേശൻ

Janayugom Webdesk
തിരുവനന്തപുരം
June 30, 2025 5:09 pm

സുംബ ഒരു വിരസതയില്ലാത്ത വ്യായാമമാണെന്നും അതിൽ പോലും ജാതിയും മതവും രാഷ്ട്രീയവും കൂട്ടി കുഴക്കരുതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം ഒരു മത റിപ്പബ്ലിക് അല്ലെന്നും, ജനാധിപത്യ റിപ്പബ്ലിക്കിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണ് ഭരിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പുതിയ തലമുറ വസ്ത്രത്തിനും ഭക്ഷണത്തിനും കുറവുകളില്ലാതെയാണ് വിദ്യാലയങ്ങളിൽ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി, പഴയ തലമുറ വിശന്നും അർദ്ധനഗ്നരായും ഒന്നിച്ചിരുന്ന് പഠിച്ചപ്പോൾ മനുഷ്യരായാണ് വളർന്നതെന്നും കൂട്ടിച്ചേര്‍ത്തു. അന്ന് മതങ്ങൾ ഭരണത്തിൽ ഇടപ്പെട്ടിരുന്നില്ല. എന്നാൽ, സമകാലികരായ ചില മതനേതാക്കളുടെ പ്രതികരണങ്ങൾ ഭീകരവാദികളായ നേതാക്കളുടേതിന് സമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭൂരിപക്ഷ സമുദായങ്ങൾ അസംഘടിതരാണെന്നും ന്യൂനപക്ഷ മതങ്ങൾ സംഘടിതരാണെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. സംഘടിത ന്യൂനപക്ഷ മതങ്ങളുടെ പിടിയിൽ അകപ്പെട്ട സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിക്കാൻ എസ് എൻ ഡി പി യോഗത്തിന് മാത്രമേ നിലവിൽ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കുറിച്ചു. ഭൂരിപക്ഷ സമുദായത്തിന് സാമൂഹിക നീതി ലഭിക്കണമെങ്കിൽ ന്യൂനപക്ഷ തീവ്രസംഘടനകളുടെ രാഷ്ട്രീയ സാന്നിധ്യം ഇല്ലാതാക്കണമെന്നും വെള്ളാപ്പള്ളി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.