13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 11, 2025

ജാതി, മതം, ഭാഷ എന്നിവയുടെ പേരില്‍ വോട്ടു തേടരുത്: തെരഞ്ഞെടുപ്പു കമ്മിഷൻ

Janayugom Webdesk
ന്യൂഡൽഹി
March 1, 2024 10:49 pm

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ. ജാതി, മതം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു ചോദിക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ദൈവങ്ങളെയോ ഭക്തിയെയോ അപമാനിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും പാർട്ടികള്‍ക്കും സ്ഥാനാർത്ഥികൾക്കും താരപ്രചാരകർക്കും നൽകിയ മുന്നറിയിപ്പിൽ കമ്മിഷൻ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പു പ്രചരണങ്ങൾക്കായി ആരാധനാലയങ്ങളെ ഉപയോഗിക്കരുത്. 

മറിച്ച് വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലവാരമുയർത്താനാവണം രാഷ്ട്രീയ പാർട്ടികളും നേതാക്കളും ശ്രമിക്കേണ്ടത്. വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവനകൾ നടത്താനോ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിക്കരുത്. എതിരാളിയെ അപകീർത്തിപ്പെടുത്താനോ അവഹേളിക്കാനോ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ നിർമ്മിക്കാൻ പാടില്ല. സമൂഹ മാധ്യമങ്ങൾക്കും ഈ നിർദേശം ബാധകമാണെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നു.

Eng­lish Summary:Do not seek votes on the basis of caste, reli­gion, lan­guage: Elec­tion Commission
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.