സര്‍ക്കാര്‍ രൂപീകരിക്കും മുമ്പ് ബിജെപിക്ക് താക്കീതുമായി തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി). മുസ്ലിം സംവരണം പ്രീതിപ്പെടുത്താനല്ലെന്നും സാമൂഹ്യനീതിയാണെന്നും ടിഡിപി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാര ലോകേഷ് വ്യക്തമാക്കി. ആന്ധ്രയിലെ മുസ്ലിം സംവരണം തുടരുമെന്നും ആവര്‍ത്തിച്ചു.രണ്ട് വ്യാഴവട്ടമായി സംസ്ഥാനത്ത് മുസ്ലിം സംവരണം നിലവിലുണ്ടെന്നും അതില്‍ മാറ്റം വരുത്തില്ലെന്നും നര ലോകേഷ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കണമെങ്കില്‍ ഒരു വിഭാഗവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി കഴിയരുത്. എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് ടിഡിപിയുടെ മുഖമുദ്രയെന്നും പറഞ്ഞു. മുസ്ലിംസംവരണം എടുത്ത് കളയുമെന്നത് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി മാറ്റിയിരുന്നു.
English Summary:Do not touch the Muslim reservation; TDP issued a warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.