18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ബിജെപിക്കെതിരെ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോ?ഇഡിയെ വെല്ലുവിളിച്ച് ഡല്‍ഹി മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2024 12:05 pm

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ഡല്‍ഹിമന്ത്രി ആതിഷി. ബിജെപി നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നിയമ നടപടികള്‍ വെളിപ്പെുടത്താന്‍ ഇഡിക്ക് ധൈര്യമുണ്ടെയെന്ന് അതിഷിചോദിച്ചു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മറ്റ് കേന്ദ്ര ഏജന്‍സികളെ പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപി ഉപയോഗിക്കുന്നുവെന്ന് ആതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പാര്‍ട്ടിയില്‍ ചേരണമെന്നും അല്ലെങ്കില്‍ ഇഡി അറസ്റ്റ് നേരിടാന്‍ തയ്യാറാവണമെന്നും ബിജെപി സമ്മർദം ചെലുത്തുന്നതായി ആതിഷി വെളിപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി മന്ത്രിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് ഇഡിയെ വെല്ലുവിളിച്ച് ആതിഷി രംഗത്തെത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിവുകള്‍ ലഭിച്ചിട്ടും ബിജെപി നേതാക്കള്‍ക്കെതിരെ ഇഡി എന്ത് നടപടിയാണ് എടുത്തതെന്ന് ആതിഷി ചോദിച്ചു.കഴിഞ്ഞ ദിവസം മദ്യ നയക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് ജയില്‍മോചിതനായിരുന്നു. സുപ്രീം കോടതിയാണ് സഞ്ജയ് സിങ്ങിന് ജാമ്യം നല്‍കിയത്.

അറസ്റ്റിലായി ആറ് മാസത്തിന് ശേഷമാണ് കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അഴിമതിപ്പണം കൈമാറിയതിന് സഞ്ജയ് സിങ്ങിനെതിരെ എന്ത് തെളിവാണ് ഇ.ഡിയുടെ കൈയ്യില്‍ ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി. വരലെ എന്നിവരുടെ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം നല്‍കിയത്.മദ്യ നയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആംആദ്മിയുടെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും നിലവില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. അതേസമയം സിസോദിയയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 18 വരെ നീട്ടിയിരിക്കുകയാണ്.

Eng­lish Summary:
Do you have the courage to reveal the steps tak­en against BJP? Del­hi Min­is­ter chal­lenges ED

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.