22 January 2026, Thursday

Related news

January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025

ഭാര്യയെയും മക്കളെയും കൊ ന്ന് ഡോക്ടർ ആ ത്മ ഹത്യ ചെയ്തു

Janayugom Webdesk
ലഖ്നൗ
December 6, 2023 2:22 pm

ഉത്തർപ്രദേശിൽ ഭാര്യയെയും മക്കളെയും കൊന്ന് ഡോക്ടർ ആത്മഹത്യ ചെയ്ത നിലയില്‍. റായ്ബറേലിയിലെ റെയിൽവെ ആശുപത്രിയിലെ ഡോക്ടർ അരുൺ കുമാർ സിങ്ങാണ് (45) ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.

അരുൺ കുമാർ സിങ്ങിന്റെ ഭാര്യ അർച്ചന (40), മക്കളായ ആരവ് (4), ആരിഭ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മിർസാപൂർ സ്വദേശിയായ അരുൺ കുമാർ സിങ് 2017 മുതൽ മോഡേൺ റെയിൽ കോച്ച് ഫാക്ടറി ആശുപത്രിയിൽ നേത്രരോഗ വിദഗ്ധനായിരുന്നു. ആശുപത്രി സമുച്ചയത്തിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

വീട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോൺ എടുക്കാതിരുന്നതിനാൽ സഹപ്രവർത്തകർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ചുറ്റിക, രക്തക്കറ, മയക്കുമരുന്ന് കുത്തിവയ്പ്പുകൾ എന്നിവ കണ്ടെത്തി. കൊല്ലുന്നതിന് മുമ്പ് കുട്ടികളെ മരുന്ന് കൊടുത്ത് മയക്കിയിരുന്നെന്നും അവർ തലക്ക് അടിയേറ്റാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.

പ്രാഥമിക അന്വേഷത്തിൽ ഡോക്ടർ വിഷാദവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: doc­tor mur­dered his wife and two chil­dren and then died by suicide
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.