18 January 2026, Sunday

Related news

January 13, 2026
January 3, 2026
December 23, 2025
December 20, 2025
December 3, 2025
November 30, 2025
November 9, 2025
November 3, 2025
October 31, 2025
October 12, 2025

കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരുടെ നിരാഹാര സമരം തുടരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2024 10:50 am

ആർജികർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ നീതി തേടി പ്രതിഷേധിക്കുന്ന ഡോക്‌ടർമാരുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്നു. സുരക്ഷ ഉറപ്പാക്കുമെന്ന്‌ മമത ബാനർജി സർക്കാർ ചർച്ചയിൽ സമ്മതിച്ചതോടെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ ഉറപ്പ്‌ പാലിക്കാൻ തയാറാകാതിരുന്നതോടെയാണ്‌ ശനി രാത്രി മുതൽ എസ്‌പ്ലനേഡിൽ നിരാഹാര സമരം തുടങ്ങിയത്‌.

വിവിധ മെഡിക്കൽ കോളേജ്‌ ആശുപത്രികളിലെ ആറ് ഡോക്‌ടർമാരാണ് നിരാഹാരം അനുഷ്‌ഠിക്കുന്നത്.അതിനിടെ, പ്രതിഷേധിച്ച ഡോക്‌ടർമാരെ ഭീഷണിപ്പെടുത്തിയ 10 ജീവനക്കാരെ ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിന്ന്‌ പുറത്താക്കി.

ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിനെ തുടർന്നാണ്‌ നടപടി. തൃണമൂലുകാരായ ഇവർ അവിടെ നടന്ന എല്ലാ അനധികൃത പ്രവർത്തനങ്ങളിലും പങ്കാളികളാണെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.