26 February 2026, Thursday

നവജാത ശിശു മരിച്ചെന്ന് കരുതി ഡോക്ടര്‍മാര്‍: ജീവനുണ്ടെന്നറിഞ്ഞത് സംസ്കരിക്കുന്നതിന് തൊട്ടുമുമ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
February 20, 2023 9:54 pm

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്. ഡൽഹി സർക്കാരിന്റെ കീഴിലുള്ള എൽഎൻജെപി ആശുപത്രിയിലാണ് മരിച്ചെന്ന് കരുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഫെബ്രുവരി 19നാണ് കുഞ്ഞ് ജനിച്ചത്. പെണ്‍കുഞ്ഞായിരുന്നു. അഞ്ചര മാസം മാത്രം ഗര്‍ഭണിയായിരുന്ന യുവതിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് യുവതി പ്രസവിച്ചു. സാധാരണ പ്രസവമായിരുന്നു. കുഞ്ഞിന് 490 ഗ്രാം മാത്രമാണ് തൂക്കം. ഗര്‍ഭകാലം കഴിയാതെയുണ്ടായതിനാല്‍ കുഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തിയെന്ന് കരുതിയിരുന്നില്ല. ഭൂൂണാവസ്ഥയിലായിരുന്നതിനാല്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ കരുതുകയായിരുന്നു. 

മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കുടുംബം ആരംഭിച്ചിരുന്നു. കുഞ്ഞിനെ അടക്കാനുള്ള പെട്ടിക്കുള്ളിലാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഖബറടക്കത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെ, കുഞ്ഞ് കൈകാലുകള്‍ അനക്കുന്നത് കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. 

സംഭവത്തില്‍ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Doc­tors thought new­born baby dead: found alive just before cremation

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.