
ഒൻപത് മാസം മുൻപ് വിവാഹം, അഞ്ചുമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിലാണ് ഗർഭിണിയായ 19കാരി ജീവനൊടുക്കിയത്. നയന എന്ന യുവതിയാണ് കുടുംബ വഴക്കിനെ തുടർന്ന് ഡീസലൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. 9 മാസം മുൻപാണ് നയനയും നാഗരാജുവും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസം ഗർഭിണിയുമായിരുന്നു. നയനയുടെ മരണത്തെ തുടർന്ന് ഭർത്താവ് നാഗരാജു, ഭർതൃപിതാവ് ജയറാം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ചെറിയ കാര്യങ്ങൾക്ക് പോലും അമ്മായിയമ്മയും നയനയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്. വഴക്കിൽ മനംനൊന്ത് നയന രാത്രി ഡീസലൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് യുവതി ജീവനൊടുക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നയന മരിച്ചു. സംഭവത്തിൽ ഗർഭസ്ഥ ശിശുവും മരിച്ചു. രാമനഗര റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നയനയുടെ മാതാപിതാക്കൾ മകളുടെ ഭർത്താവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്. വിവാഹ ശേഷം സമാനതയില്ലാത്ത മാനസിക പീഡനമാണ് മകൾ നേരിടേണ്ടി വന്നതെന്നാണ് വീട്ടുകാരുടെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.