
രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ലണ്ടനിലെത്തി. സ്റ്റാൻഡ്‌സ്റ്റെഡ് വിമാനത്താവളത്തിൽ ട്രംപിനും ഭാര്യ മെലാനിയയ്ക്കും സ്വീകരണം നൽകി. ചാൾസ് രാജാവ്, ഭാര്യ കാമില, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഇന്ന് രാത്രി വിൻഫീൽഡ് ഹൗസിലായിരിക്കും ട്രംപും ഭാര്യയും തങ്ങുക. നാളെ വിൻഡ്സർ കൊട്ടാരത്തിൽ വെച്ചാണ് ചാൾസ് മൂന്നാമൻ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തുക. 37 വർഷങ്ങൾക്ക് മുൻപ്, 1988‑ൽ ചാൾസ് രാജകുമാരൻ ട്രംപിന്റെ അതിഥിയായി ഫ്ലോറിഡയിലെ സ്വകാര്യ വസതിയിൽ താമസിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പാരീസിലെ നോട്ടർഡാം കത്തീഡ്രലിലെ ആദ്യ കുർബാനയിൽ പങ്കെടുക്കുമ്പോഴാണ് ട്രംപും ചാൾസ് രാജകുമാരനും തമ്മിൽ അവസാനമായി കണ്ടത്.
എലിസബത്ത് രാജ്ഞി അന്ത്യവിശ്രമം കൊള്ളുന്നിടത്ത് ട്രംപും പത്നിയും റീത്ത് സമർപ്പിക്കും. നാളെയാണ് കിയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ച. ട്രംപിന്റെ സന്ദർശനത്തിനെതിരെ ബ്രിട്ടനിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്. ചാർളി കെർക്കിന്റെ കൊലപാതകം, ട്രംപിന് നേരെയുള്ള തുടർച്ചയായ വധശ്രമങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്ത് ലണ്ടനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.