22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 5, 2024
December 4, 2024
December 3, 2024
December 1, 2024
November 28, 2024
November 14, 2024
November 13, 2024
November 10, 2024
November 10, 2024

ബാങ്കുകളെ കബളിപ്പിച്ച കേസ്: ട്രംപിന് 354.9 മില്യണ്‍ ഡോളര്‍ പിഴ

Janayugom Webdesk
ന്യൂയോർക്ക്
February 17, 2024 11:01 am

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 355 മില്യൻ (2900 കോടിയിൽ അധികം) ഡോളർ പിഴ വിധിച്ചു ന്യൂയോർക്ക് കോടതി. ബിസിനസ് മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസിലാണു ശിക്ഷ. 90 പേജുള്ള വിധിന്യായത്തിൽ, മൂന്ന് വർഷത്തേക്ക് ന്യൂയോർക്ക് സ്റ്റേറ്റിൽ കമ്പനി ഡയറക്ടറായി പ്രവർത്തിക്കുന്നതിൽ നിന്ന് ട്രംപിനെ വിലക്കിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും 4 മില്യൺ ഡോളർ വീതം പിഴയടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വർഷത്തേക്ക് ഡയറക്ടർമാരായി പ്രവർത്തിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതിയാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷത്തേക്ക് ന്യൂയോര്‍ക്കില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ട്രംപിനെ കോടതി വിലക്കി. മൂന്നുമാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് വിധി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.

Eng­lish Sum­ma­ry: Don­ald Trump Ordered To Pay $355 Mil­lion In New York Civ­il Fraud Case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.