4 January 2026, Sunday

Related news

January 4, 2026
January 4, 2026
December 28, 2025
December 28, 2025
December 23, 2025
December 13, 2025
December 13, 2025
December 12, 2025
December 6, 2025
November 22, 2025

റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു: ബുള്ളറ്റ് ചെവി തുളച്ചുകയറി, അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി

Janayugom Webdesk
ഷിക്കാഗോ
July 14, 2024 10:56 am

മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു. വെടിവച്ചയാളെ രഹസ്യാന്വേഷണ വിഭാഗം വെടിവച്ച് കൊന്നതായി പൊലീസ് അറിയിച്ചു.

പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ നടന്ന റാലിക്കിടെയാണ് ട്രംപിന് വെടിയേറ്റത്. 20 വയസുള്ള തോമസ് മാത്യു ക്രൂക്സാണ് ട്രംപിനുനേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. 

പ്രാദേശിക സമയം വൈകുന്നേരം 6:15 ഓടെയാണ് സംഭവം നടന്നത്, ഷൂട്ടർ റാലി വേദിക്ക് പുറത്ത് ഉയർന്ന സ്ഥാനത്ത് നിന്ന് സ്റ്റേജിലേക്ക് ഒന്നിലധികം തവണ വെടിയുതിർത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വലതു ചെവിയുടെ മുകൾ ഭാഗത്താണ് വെടിയേറ്റത്. വെടിയുതിർത്തയാളെ കുറിച്ച് ഇപ്പോൾ ഒന്നും അറിയില്ലെന്നും ട്രംപ് പറഞ്ഞു. ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ റാലിയിൽ പങ്കെടുത്തിരുന്നു. 

ഉദ്യോഗസ്ഥർ ഉടൻ തന്നെ ട്രംപിനെ പുറത്തെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. 

ട്രംപിനെതിരായ ആക്രമണത്തെ നേതാക്കൾ പാർട്ടി ഭേദമന്യേ നേതാക്കൾ അപലപിച്ചു. പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമല ഹാരിസ്, മുൻ പ്രസിഡൻ്റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിൻ്റൺ എന്നിവരും ആക്രമണത്തെ അപലപിച്ചു.

Eng­lish Sum­ma­ry: Don­ald Trump shot at ral­ly: Bul­let pierces ear, assailant shot dead by police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.