
അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന് (ഏകദേശം $1.25 ലക്ഷം കോടി രൂപ) മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.
“നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളർ മാനനഷ്ടക്കേസും ലിബൽ ലോ സ്യൂട്ടും കൊണ്ടുവരുന്നതിൽ അഭിമാനമുണ്ട്,” ട്രംപ് പോസ്റ്റിൽ കുറിച്ചു. ഫ്ലോറിഡയിൽ കേസ് ഫയൽ ചെയ്യാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്നെക്കുറിച്ചും തൻ്റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ന്യൂയോർക്ക് ടൈംസ് വ്യാജവാർത്ത നൽകുന്നുവെന്നാണ് ട്രംപിൻ്റെ പ്രധാന ആരോപണം. കൂടാതെ, റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങളായ മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ, അമേരിക്ക ഫസ്റ്റ് മൂവ്മെന്റ് എന്നിവയെക്കുറിച്ചും പത്രം കള്ളം പറയുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, ഈ വിഷയത്തിൽ ന്യൂയോർക്ക് ടൈംസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.