21 January 2026, Wednesday

ഡോണ്‍ബാസ് വിട്ടുനല്‍കണം: ഇല്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് പുടിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2025 10:43 am

ഡോൺബാസ്‌ മേഖല ഉക്രയ്‌ൻ വിട്ടുനൽകണമെന്നും അല്ലെങ്കിൽ എന്തുവില കൊടുത്തും അത്‌ പിടിച്ചെടുക്കുമെന്നും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ. ഇന്ത്യൻ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ നയം വ്യക്തമാക്കിയത്‌. അമേരിക്കൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ്‌ പ്രതികരണം.

ഒന്നുകിൽ ഉക്രയ്‌ൻ സേനയ്‌ക്ക്‌ അവിടെ നിന്ന്‌ പിന്മാറാം. അല്ലെങ്കിൽ ബലംപ്രയോഗിച്ചോ മറ്റ്‌ മാർഗങ്ങളിലൂടെയോ അവിടം പിടിച്ചെടുക്കേണ്ടി വരും. പ്രത്യേക സൈനിക നടപടിയുടെ പ്രഖ്യാപിത ലക്ഷ്യം ഡോൺബാസ്‌, നൊവോറോസിയ പ്രദേശങ്ങളെ മോചിപ്പിക്കലാണ്‌. അത്‌ പൂർത്തിയാക്കിയാൽ നടപടികൾ അവസാനിപ്പിക്കുംപുടിൻ പറഞ്ഞു. നിലവിൽ ഡോൺബാസിന്റെ ഏകദേശം 85 ശതമാനം ഭുപ്രദേശവും നിയന്ത്രിക്കുന്നത്‌ റഷ്യയാണ്‌. ചെറു ഭൂപ്രദേശം അമേരിക്കൻ പാശ്ചാത്യ സൈനിക സഹായത്തോടെയാണ്‌ ഉക്രയ്‌ൻ നിലനിർത്തുന്നത്‌.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.