വെള്ളമിറങ്ങിതുടങ്ങിയതോടെ പടിഞ്ഞാറന്‍ മേഖലയിലടക്കം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായി. ഇതോടെ പാമ്പുകളെ പിടിക്കാൻ വനംവകുപ്പിന്റെ സർപ്പ ടീം രംഗത്തെത്തി. ജില്ലയിൽ 24 മണിക്കൂറും രക്ഷാപ്രവർത്തനത്തിന് 33 വോളണ്ടിയർമാരെ പാമ്പിനെ പിടിക്കാൻ സജ്ജരാക്കിയിരുന്നു. പാമ്പുപിടിത്തത്തിൽ വിദഗ്ധമായ പരിശീലനം നേടിയവരാണ് ഇവർ. കനത്ത മഴയിൽ വീടിൻറെ പരിസരങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പാമ്പുകൾ വീടിൻറെ പരിസരങ്ങളിൽ വരാൻ സാധ്യതയേറെയാണ്. അതിനാൽത്തന്നെ വീടിനോട് ചേർന്ന് വിറകുകളും പാഴ്വസ്തുക്കളും കൂട്ടിയിടരുത്. ചെരുപ്പുകളും ഹെൽമറ്റുകളും ഉപയോഗിക്കുമ്പോൾ പൂർണമായും പരിശോധിച്ചതിനു ശേഷം മാത്രമേ ഉപയോഗിക്കാവു, വീടിൻറെ പരിസരം കഴിവതും വൃത്തിയായി സൂക്ഷിക്കണം. പാമ്പുകളെ കണ്ടാൽ വനംവകുപ്പിനെയോ ടീം സർപ്പയെയോ വിവരം അറിയിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.
പാന്പുപിടിത്തത്തിൽ വനംവകുപ്പിൻറെ പരിശീലനം ലഭിച്ച ജില്ലയിലെ റെസ്ക്യൂവേഴ്സിൻറെ പേരും സ്ഥലവും ഫോൺ നമ്പറും താഴെ കൊടുക്കുന്നു.
1,അബീഷ് (ജില്ലാ കോഡിനേറ്റർ) 8943249386,2.അജീഷ് എരുമേലി 8590197348,3.ഫെൽഫി പാലാ 6238258235,4.ശ്യാം വൈക്കം 9495510116,5.സുധീഷ് മുണ്ടക്കയം 6238353470, 6.ജോസഫ് പാലാ 9447104919,7.ഐജു കളത്തിപ്പടി 9447357331,8.സുഭാഷ് തോട്ടയ്ക്കാട് 75599 63831,9.അഖിൽ അയർക്കുന്നം 8606263488,10. ഷാരോൺ കളത്തിപ്പടി 9562444222,11. സുമോൻ പുതുപ്പള്ളി 9847490 697,12.രാജേഷ് പുതുപ്പള്ളി 9846 136524,13.അതുൽ വാഴൂർ 740356 6281,14.വിഷ്ണു ദാസ് ചങ്ങനാശേരി 9645191382, 15.ശ്രീജിത്ത് മണിമല 9633636121, 16.ഉല്ലാസ് ചങ്ങനാശേരി 994702 3464, 17.ബിലാൽ താഴത്തങ്ങാടി 773 6471519, 18.സിയാദ് ഈരാറ്റുപേട്ട 9947889846,19.ആൽബിൻ വെള്ളൂർ 8304041602,20. വിഷ്ണു വൈക്കം 8075214790, 21.പ്രശോഭ് ഇല്ലിക്കൽ 949733 35 33, 22.ശ്രീരാജ് ഇല്ലിക്കൽ 989540 8021, 23.അബിനേഷ് ചെങ്ങളം 9447475694,24.അജിത്ത് കാഞ്ഞിരപ്പള്ളി 8723867557, 25. ജോമോൻ കടുത്തുരുത്തി 9447 456779, 26.നിഥിൻ പാലാ 9447123722.
English Summary: Don’t be afraid of snakes anymore, snake team is ready to catch them
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.