29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 10, 2025
March 2, 2025
January 30, 2025
January 11, 2025
January 8, 2025
November 16, 2024
November 3, 2024
September 3, 2024
September 1, 2024

തര്‍ക്ക മന്ദിരങ്ങളെ മസ്ജീദ് എന്നുവിളിക്കരുത് : ആദിത്യനാഥ്

Janayugom Webdesk
ന്യൂഡല്‍ഹി
January 11, 2025 12:40 pm

തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ആജ് തക്ക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രസ്താവന.സംഭാൽ ജമാ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമോ, വിശ്വാസപരമോ ആയ തെളിവുണ്ടെങ്കിൽ അത് വിട്ടു നൽകാൻ തയാറാകണം. കോടതി ഇടപെടലിന് കാത്ത് നിൽക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷ്ണുവിന്റെ പത്താമത്തെ അവതാരം ജന്മമെടുക്കുക സംഭാലിൽ ആണെന്ന് ഹിന്ദു മത വിശ്വാസികൾ കരുതുന്നു. ഇതേക്കുറിച്ച് 5000 വർഷം മുമ്പ് എഴുതപ്പെട്ട പുരാണങ്ങളിൽ പരാമർശമുണ്ട്. അക്കാലത്ത് ഇസ്‍ലാം മതം നിലവിലുണ്ടായിരുന്നില്ലെന്നും ആദിത്യനാഥ് പറഞ്ഞു വിഷ്ണു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് നിർമിച്ചതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ടെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. വിശ്വാസം ബഹുമാനിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ആദിത്യനാഥ് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.