
സി അച്യുതമേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാർ മേഖലയിൽ നടപ്പിലാക്കിയ അഞ്ചുവർഷ ശമ്പള പരിഷ്കരണ തത്വം അനന്തമായ നീട്ടിക്കൊണ്ടു പോകരുതെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ പ്രവർത്തക കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പാലക്കാട് യാക്കരയിലെ സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി നേത്യത്വം നൽകുന്ന കേന്ദ്രസർക്കാരും മറ്റു ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും സാധാരണക്കാർക്ക് ഗുണകരമാകുന്ന സേവന മേഖലകളിൽ നിന്നും പിന്നോക്കം പോയി സിവിൽ സർവീസുകൾ വെട്ടിച്ചുരുക്കപ്പെടുന്ന നയങ്ങളുമായി മുന്നോട്ടു പോകുമ്പോൾ രാജ്യത്തിന് മാതൃകയായി സിവിൽ സർവീസ് സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കരുത്തു പകരാൻ ജിവനക്കാർ ചേർന്നു നിൽക്കണമെന്നും എന്നാൽ സർക്കാർ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതികൾ താഴെത്തട്ടിൽ നടപ്പിലാക്കുന്ന സർക്കാർ ജീവനക്കാരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുവാൻ ഉള്ള ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യം സർക്കാർ കാത്തുസൂക്ഷിക്കണമെന്നും കെ പി ഗോപകുമാർ അഭിപ്രായപ്പെട്ടു.
1.7.2024 ലഭ്യമാകേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം അനന്തമായി വൈകിപ്പിക്കുന്നതിനെതിരെ 2025 ജൂലൈ 1 സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. തുടർന്ന് സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു.
എ അംജദ് ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ മുകുന്ദൻ എം സി ഗംഗാധരൻ എൻ പ്രജിത കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ആർ മനോജ് കുമാർ സ്വാഗതവും എം എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ടായി എം എസ് അനിൽകുമാറിനെയും ജില്ലാ സെക്രട്ടറിയായി എ അംജത് ഖാനെയും വൈസ് പ്രസിഡന്റായി വി എസ് ബാബുവിനെയും കൺവെൻഷൻ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.