
ഇന്ത്യ — ന്യൂസീലൻഡ് അഞ്ചാം ടി20 മത്സരത്തിനായി തിരുവനന്തപുരം ഒരുങ്ങി. ടീം അംഗങ്ങൾ എല്ലാവരും തന്നെ തലസ്ഥാന നഗരത്തിലും എത്തി. അതേസമയം ഇന്ത്യൻ താരം സഞ്ജു സാംസണെ ട്രോളുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൾ വൈറലായത്. സ്വന്തം നാട്ടിലെത്തിയ സഞ്ജുവിന് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ടീം അംഗങ്ങൾക്കിടയിലൂടെ സഞ്ജു പുറത്തേക്കിറങ്ങുമ്പോൾ സൂര്യ മുന്നിലുണ്ടായിരുന്നു. ‘വഴിമാറി നിൽക്കൂ, ശല്യം ചെയ്യല്ലേ ചേട്ടാ’ എന്നെല്ലാം പറഞ്ഞ് തമാശരൂപേണ സഞ്ജുവിന് വഴിയൊരുക്കുന്ന സൂര്യയുടെ വീഡിയോ ബിസിസിഐ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സൂര്യകുമാറിന്റെ തമാശകേട്ട് ചിരിയടക്കാൻ കഴിയാതെ സഞ്ജു പിന്നാലെ നടക്കുന്നതും വീഡിയോയിൽ കാണാം. കാര്യവട്ടത്ത് നാളെ വൈകിട്ട് ഏഴു മണിക്കാണ് ഇന്ത്യ — ന്യൂസീലൻഡ് മത്സരം. സഞ്ജു സ്വന്തം മണ്ണിൾ ഇന്ത്യക്കായി ഇറങ്ങുന്നത് കാത്തിരിക്കുകയാണ് മലയാളികൾ. ആദ്യ നാലു മത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കിലും സ്വന്തം നാട്ടിൽ സഞ്ജു ഫോം തിരിച്ച് പിടിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.