11 January 2026, Sunday

Related news

January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 21, 2025
November 9, 2025
November 5, 2025
October 31, 2025

അവധിക്കാലത്ത് ക്ലാസുകൾ അടിച്ചേല്പിക്കരുത്: വിദ്യാഭ്യാസ മന്ത്രി

Janayugom Webdesk
തൃശൂർ
December 20, 2025 8:50 pm

നീണ്ട അധ്യയന കാലയളവിനു ശേഷം കുട്ടികൾക്ക് ലഭിക്കുന്ന ഇടവേളയായ അവധിക്കാലത്ത് നിർബന്ധിത ക്ലാസുകൾ അടിച്ചേല്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
തുടർച്ചയായ പഠനഭാരം അവരുടെ സർഗ്ഗാത്മകതയെയും മാനസിക ഉല്ലാസത്തെയും ബാധിക്കരുത്. വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ പഠനം ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണം. അതിന് മതിയായ വിനോദവും വിശ്രമവും അത്യാവശ്യമാണ്. ഒരു കുട്ടിയുടെ വളർച്ചയിൽ വിനോദത്തിനും വിശ്രമത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരും അത് നന്നായി അറിയാവുന്നവരുമാണ് നമ്മുടെ അധ്യാപകർ. ഈ അവസരത്തിൽ ആ അറിവ് പ്രാവർത്തികമാക്കണമെന്ന് അവരെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങൾ നിഷേധിക്കരുതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്കൂൾ അധികൃതർ അറിയിപ്പുകൾ നൽകിയതായി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.