18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025

കനാലില്‍ മാലിന്യം എറിയുന്നവരെ വെറുതെ വിടരുത്: ഹൈക്കോടതി

Janayugom Webdesk
കൊച്ചി
July 17, 2024 7:45 pm

കനാലുകളില്‍ മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്ന് ഹൈക്കോടതി വിമര്‍ശനം. ഇത്തരക്കാരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യണം. കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളില്‍ വീണ്ടും മാലിന്യം എത്തുന്നത് തടയാന്‍ കോര്‍പ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. തിരുവനന്തപുരം ആമയിഴഞ്ചാന്‍ സംഭവം കണ്ണുതുറപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതി വിമര്‍ശനം.

കനാലില്‍ മാലിന്യം എറിഞ്ഞവര്‍ക്കെതിരെ ഇതുവരെ എത്ര കേസുകള്‍ എടുത്തിട്ടുണ്ട് എന്ന് ഹൈക്കോടതി ചോദിച്ചു. വൃത്തിയാക്കിയ കനാലുകള്‍ വീണ്ടും വൃത്തിയാക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല. ഒരു തവണ വൃത്തിയാക്കിയ കനാല്‍ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ഭരണ സംവിധാനങ്ങളുടെ വീഴ്ചയാണ് കാണിക്കുക. മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് താഴെ ഇപ്പോള്‍ പോയി നോക്കിയാലും ടണ്‍കണക്കിന് മാലിന്യം കാണാന്‍ കഴിയുമെന്നും കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Don’t let those who throw garbage in canals go scot-free: Highcourt

You may also like this video

YouTube video player

TOP NEWS

April 18, 2025
April 18, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.