സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ പ്രവർത്തകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സമരം എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ അനുവദിക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫിസായ സി കെ കുമാരപണിക്കർ സ്മാരക മന്ദിരത്തിൽ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സിപിഐ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. കേരളത്തിലാണ് ആശാപ്രവർത്തകർക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സമരം ന്യായമാണെങ്കിലും സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം ചെയ്യുന്നവരുടെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാമെന്നും അവരെ സ്വതന്ത്രരെന്ന് ചിത്രീകരിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.