
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനെതിരെ വിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. യഥാർത്ഥ ബ്രസീലിനെ അറിയാൻ ഡൊണാൾഡ് ട്രംപിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലുല പറഞ്ഞു. തീരുവ ചുമത്തിയ ഉല്പന്നങ്ങളിലൊന്നായ മുന്തിരി നട്ടുകൊണ്ടായിരുന്നു ട്രംപിനോടുള്ള ലുലയുടെ പ്രതികരണം. അക്രമമോ വിദ്വേഷമോ അല്ല, ഭക്ഷണമാണ് വളര്‍ത്തേണ്ടന്ന സന്ദേശമാണ് ട്രംപിന് നൽകുന്നതെന്ന് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ട്രംപുമായി എപ്പോഴെങ്കിലും സംസാരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, അങ്ങനെ ട്രംപിന് ബ്രസീലിയൻ ജനതയുടെ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കാൻ കഴിയുമെന്നും ലുല കൂട്ടിച്ചേര്‍ത്തു. 50% താരിഫാണ് ബ്രസീലിനെതിരെ ട്രംപ് ഏര്‍പ്പെടുത്തിയത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബ്രസീലിനെതിരായ നടപടികൾ രാഷ്ട്രീയ പ്രേരിതമാണ്.
ട്രംപിന്റെ സഖ്യകക്ഷിയായ ബ്രസീലിയന്‍ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നിയമവിരുദ്ധ വിചാരണ തുടരുന്നുവെന്ന് ആരോപിച്ചാണ് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയത്. സുപ്രീം കോടതി വിധിയെ പിന്തുണച്ച ലുല. ബ്രസീലിയൻ ജനതയുടെ പരമാധികാരം സംരക്ഷിക്കുമെന്നാണ് ട്രംപിന് മറുപടി നല്‍കിയത്.
English summary: Don’t promote violence and hatred; President of Brazil against Trump
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.