22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026

ഒളിച്ചോടരുത്;റായ് ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2024 1:21 pm

റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി.എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരോട്,ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. 

റായ്ബറേലി വിട്ട് രാജസ്ഥാന്‍വഴി രാജ്യസഭയിലെത്തിയ സോണിയാഗാന്ധിക്കെതിരേയും പ്രധാനമന്ത്രി ഒളിയമ്പെയ്തു. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമില്ലെന്നും അവര്‍ ഒളിച്ചോടുമെന്നും ഞാന്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞു. അവര്‍ രാജസ്ഥാനിലേക്ക് പോയി അവിടെനിന്ന് രാജ്യസഭയിലേക്ക് എത്തി. അവരുടെ യുവരാജാവ് വയനാട്ടില്‍ പരാജയപ്പെടാന്‍ പോവുകയാണെന്നും ഞാന്‍ നേരത്തെ പറഞ്ഞു.

വയനാട്ടില്‍ പോളിങ് അവസാനിച്ചാല്‍ മറ്റൊരു സീറ്റുതേടി അദ്ദേഹം പോകുമെന്ന് ഞാന്‍ പറഞ്ഞു. അമേഠിയില്‍ മത്സരിക്കാന്‍ അദ്ദേത്തിന് പേടിയുള്ളതുകൊണ്ടാണ് റായ്ബറേലിയിലേക്ക് പോവുന്നത്. അവര്‍ എല്ലാവരോടും ഭയക്കരുത്എന്ന് പറയുന്നു. 

എനിക്ക് അവരോട് പറയാനുള്ളത് ഭയക്കരുത്, ഒളിച്ചോടരുത് എന്നാണ് മോഡി പറഞ്ഞുനാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് അവസാനിപ്പിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം

Eng­lish Summary:
Don’t run away; Modi mocks Rahul Gand­hi in Rae Bareil­ly candidature

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.