അരിക്കൊമ്പനെ മുതിരച്ചാലിൽ എത്തിയ്ക്കരുതെന്നാവശ്യപ്പെട്ട് അന്തർ സംസ്ഥാന പാതയിൽ അരൂർമുഴി ഭാഗത്ത് റോഡ് ഉപരോധിച്ചു. പെരിമ്പാറ, കൊഗളപ്പാറ, വാഴച്ചാൽ ആദിവാസി ഗോത്ര വിഭാഗങ്ങളും വാഴാനി, പാലപ്പിള്ളി, മറ്റത്തൂർ, പരിയാരം, കോടശ്ശേരി, ആതിരപ്പിള്ളി തുടങ്ങിയ പഞ്ചായത്തുകളിലുള്ളവരും ഉപരോധത്തിൽ പങ്കെടുത്തു. അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, അരിക്കൊമ്പൻ കേസിൽ സുപ്രീംകോടതിയിൽ മൃഗസ്നേഹികളുടെ സംഘടന തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്. ഉപദ്രവകാരികൾ ആയ വന്യ മൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എന്നാണ് കേരളത്തിന്റെ വാദം. ജീവിയ്ക്കുവാനുള്ള പോരാട്ടമാണിതെന്നും അരിക്കൊമ്പനെ മുതിരച്ചാലിൽ എത്തിയ്ക്കുവാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ആതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൺ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാന്റി ജോസഫ്, എം ഡി ബാഹുലേയൻ, സി വി ആന്റണി, പി പി പോളി, കെ ജേക്കബ്, ലിജോ ജോൺ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി സി കൃഷ്ണൻ, കെ എം ജയചന്ദ്രൻ, മനു പോൾ, സനീഷ ഷെമി, ശാന്തി വിജയകുമാർ, ഊര് മൂപ്പത്തി ഗീത, ഫാ. ക്രിസ്റ്റി, ഫാ ജിയോ കൈതാരത്ത്, സിപിഐ പ്രതിനിധി യു ആര്‍ സുഭാഷ്, കോണ്‍ഗ്രസ്സ് നേതാക്കളായ ഡേവിസ് കരിപ്പായി, വി ഒ പൈലപ്പൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ്ജ് വെണ്ണാട്ടു പറമ്പിൽ, കേരള കോൺഗ്രസ് ആതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ നെടുങ്ങാട്ട്, കിഫ പ്രതിനിധി ആന്റണി പുളിക്കൻ തുടങ്ങിയവർ നേതൃത്വം നല്‍കി.
English Summary: Don’t send Arikomban to Mutirachal: People’s boycott on Chalakudy-Anamala road
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.