22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 31, 2024
September 25, 2024
September 5, 2024
November 21, 2023
October 6, 2023
July 26, 2022
July 26, 2022
April 3, 2022
January 23, 2022

സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കരുത് ; മുന്നറിയിപ്പുമായി മാർപാപ്പ

Janayugom Webdesk
ജക്കാർത്ത
September 5, 2024 10:33 pm

സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി മാർപാപ്പ. വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളെന്ന നിലയിൽ നമ്മെ വ്യത്യസ്തരാക്കുന്നതിനപ്പുറം നമ്മൾ എല്ലാവരും സഹോദരന്മാരാണ്. എല്ലാ തീർത്ഥാടകരും ദൈവത്തിലേക്കുള്ള വഴിയിലാണെന്നും മാർപാപ്പ പറഞ്ഞു. യുദ്ധം, സംഘർഷം, പരിസ്ഥിതി നാശം എന്നിവയാൽ സൃഷ്ടിക്കപ്പെട്ട ഗുരുതരമായ പ്രതിസന്ധിയാണ് മാനവികത നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തൊനീഷ്യൻ ദ്വീപസമൂഹത്തിലെ 17,000 ദ്വീപുകളോടാണ് രാജ്യത്തെ മനുഷ്യവൈവിധ്യത്തെ മാർപാപ്പ ഉപമിച്ചത്.

ഓരോ ദ്വീപും രാജ്യത്തിന് നൽകുന്ന സംഭാവനകൾപോലെ പ്രധാനമാണ് വിവിധ മതവിഭാഗങ്ങളുടെയും സേവനങ്ങളെന്നു മാർപാപ്പ എടുത്തുപറഞ്ഞു. ഇന്തോനേഷ്യൻ സന്ദർശനത്തി​​ന്റെ അവസാന ദിവസം തലസ്ഥാനമായ ജക്കാർത്തയിലെ മതങ്ങളുടെ പ്രാദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. പ്രഥമ ഇസ്തിഖ്‌ലാൽ പള്ളിയിൽ പള്ളിയുടെ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. 

ഇമാമുമായി മതസൗഹാർദവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ആറ് ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള പര്യടനത്തിലെ ആദ്യ ദിനങ്ങൾ ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കായാണ് അദ്ദേഹം മാറ്റിവെച്ചത്. ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള 11 ദിവസത്തെ സന്ദർശനം ആരംഭിച്ചത്. അദ്ദേഹത്തി​ന്‍റെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്രയാണിത്. ഇസ്തിഖ്‌ലാൽ പള്ളിയെ തെരുവിന് കുറുകെയുള്ള കത്തോലിക്കാ കത്തീഡ്രലുമായി ബന്ധിപ്പിക്കുന്ന 28 മീറ്റർ നീളമുള്ള തുരങ്കവും മാർപാപ്പ സന്ദർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.