കേരളത്തിന് ആദ്യ സുവര്‍ണ നേട്ടം സമ്മാനിച്ച് സുഫ്ന ജാസ്മിന്‍. 38-ാമത് ദേശീയ ഗെയിംസില്‍ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ മെഡല്‍നേട്ടം.
ഭാരം ക്രമീകരിക്കാനായി മുടി മുറിച്ച ശേഷമാണ് സുഫ്ന മത്സരിച്ചത്. 150 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതോടെ മുടിമുറിക്കുന്നതിനൊടൊപ്പം ഭക്ഷണം നിയന്ത്രിച്ചും കടുത്ത വ്യായാമങ്ങൾ ചെയ്തുമാണ് ഭാരം നിശ്ചിതപരിധിയിലെത്തിച്ചത്. പാരിസ് ഒളിമ്പിക്സില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് ഫൈനല്‍ വരെയെത്തിയ വിനേഷ് ഫോഗട്ടിനുണ്ടായ നിര്‍ഭാഗ്യം കായികലോകം മറന്നിട്ടില്ല. എന്നാല്‍ സമാനമായ അവസ്ഥയില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ സുഫ്ന രക്ഷപ്പെട്ടു. നേരത്തെ സര്‍വകലാശാല വിഭാഗത്തില്‍ ദേശീയ റെക്കോഡിന് ഉടമ കൂടിയാണ് ഈ മിടുക്കി.
കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് വേണ്ടിയും അന്തര്‍ദേശീയ ഭാരോദ്വഹനത്തില്‍ കേരളത്തിന് വേണ്ടിയും മെഡല്‍ നേടിയിട്ടുണ്ട്. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പോള്‍വാള്‍ട്ടിലൂടെ സുഫ്ന കായികരംഗത്തേക്ക് കടക്കുന്നത്. തൃശൂര്‍ വേലുപ്പാടം സ്വദേശിയാണ്. കൂലിപ്പണിക്കാരനായ പിതാവ് സലീമും ടാപ്പിങ് തൊഴിലാളിയായ മാതാവ് ഖദീജയും മകളുടെ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം മെഡല്‍ ഉറപ്പിച്ചു. അസമിനെ തോല്പിച്ച് കേരളം ഫൈനലിലെത്തി. നേരത്തെ നീന്തലിൽ ഇരട്ട മെഡലുമായി സജൻ പ്രകാശ് കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ എന്നിവയില്‍ വെങ്കല മെഡലുകളാണ് സജന്‍ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.