22 January 2026, Thursday

Related news

January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ

Janayugom Webdesk
ഇടുക്കി
March 9, 2024 11:38 am

ഇടുക്കി കട്ടപ്പനയിലെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതി വിഷ്ണുവിന്റെ ജീവിതം ദുരൂഹമെന്ന് നാട്ടുകാർ. വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പിതാവിനെയും കണ്ടിട്ടില്ല. ആളുകൾ കണ്ടിട്ടുള്ളത് വിഷ്ണു വിജയനെ മാത്രം എന്ന് വാർഡ് മെമ്പർ പറഞ്ഞു. അച്ഛനും താനും മാത്രമാണുള്ളത് എന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്കെടുത്തത്. മോഷണ കേസ് പുറത്തു വരുമ്പോൾ ആണ് താമസക്കാർ ഉള്ളതായി അറിയുന്നത്. 

ഹരിത കർമ്മ സേനയും ആശാവർക്കർമാരും എത്തുമ്പോഴൊക്കെ വീട് പൂട്ടിയ നിലയിലായിരുന്നു. വീട്ടിൽ താമസിച്ചിരുന്നത് ആരൊക്കെ എന്നതിനെ സംബന്ധിച്ചും അറിവില്ല. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്. നിതീഷ് പൂജാരിയാണ്. മോഷണക്കേസിൽ ഇരുവരും റിമാൻഡിലാണ്. കോടതി അവധി ആയതിനാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൊലപാതങ്ങൾ സ്ഥിരീകരിക്കാൻ കഴിയൂ.

Eng­lish Summary:Double mur­der in Kat­tap­pana; Locals say that Vish­nu’s life is mysterious
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.