
നാടിനെ ഞെട്ടിച്ച് നെന്മാറയിൽ ഇരട്ട കൊലപാതകം. നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത് . ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. അമ്മ മീനാക്ഷി, മകന്‍ സുധാകരന്‍ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു.
അയല്‍വാസിയായ ചെന്താമരയാണ് ആക്രമണം നടത്തിയത്. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2019 ല്‍ നടന്ന കേസില്‍ ചെന്താമര ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇപ്പോള്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.