
ഇഡ്ഡലിയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് ഇരട്ടക്കൊലപാതകത്തില്‍. കർണാടകയിലെ കുറുവള്ളിയിലാണ് സംഭവം. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ദാവൻഗരെ സിറ്റി സ്വദേശികളായ ബീരേഷ് (35), മഞ്ഞപ്പ (46) എന്നിവരാണ് മരിച്ചത്. രാജണ്ണയെന്നയാളാണ് രാവിലെ അഞ്ച് തൊഴിലാളികൾക്ക് ഇഡ്ഡലി ഒരുക്കിയത്. എന്നാല്‍ അത്താഴത്തിനും ഇത് തന്നെ കഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
ഇതിൽ പ്രകോപിതരായ ബീരേഷും മഞ്ഞപ്പയും ചേർന്ന് രാജണ്ണയെ മർദിച്ചു. പ്രതികാര നടപടിയെന്നോണം രാജണ്ണ രാത്രിയിൽ ഉറങ്ങിക്കിടന്ന ഇവരെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
english summary;Double murder in the name of idli: One arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.