23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026

ഭര്‍ത്താവുമായി ബന്ധമെന്ന് സംശയം; സഹോദരിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച 30കാരി അറസ്റ്റിൽ

Janayugom Webdesk
ന്യൂഡൽഹി
August 10, 2023 4:55 pm

ഭര്‍ത്താവുമായി സഹോദരിക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ സഹോദരിയെ വധിക്കാന്‍ ശ്രമിച്ച 30കാരി അറസ്റ്റില്‍. കൊലപാതക ശ്രമത്തിനും
ആയുധം കൈവശം വെച്ചതിനുമാണ് ഇവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയായ സുമൈലക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സോനു കൊലചെയ്യാന്‍ ശ്രമിച്ചത്. സഹോദരിയുടെ മുഖത്ത് വെടിവെയ്ക്കുകയായിരുന്നു. 

വടക്കു കിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർട്ടിലെ ബുലന്ദ് മസ്ജിദിനു സമീപമാണ് ഇവർ താമസിച്ചിരുന്നത്. തന്റെ മൂത്ത സഹോദരി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയുമായി ബുധനാഴ്ച രാവിലെ സുമൈല പൊലീസ് സ്റ്റേഷനിലെത്തിയത്. തോക്കിന്റെ പാത്തികൊണ്ട് സോനു സുമൈലയുടെ തലക്ക് നിരവധി തവണ അടിച്ചതായും പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Summary;Doubts that the sis­ter is hav­ing an affair with her hus­band; A 30-year-old woman who tried to shoot her was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.