7 December 2025, Sunday

Related news

December 7, 2025
December 5, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025
December 1, 2025
November 30, 2025
November 27, 2025
November 26, 2025

സ്ത്രീധനപീഡനം; ശരീരത്തിൽ ആത്മഹത്യാക്കുറിപ്പെഴുതി യുവതി ജീവനൊടുക്കി

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2025 6:10 pm

ഉത്തർപ്രദേശിലെ ബാ​ഗ്പത് ജില്ലയിൽ യുവതിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം ആരോപിച്ചാണ് മനീഷ(28) ചൊവ്വാഴ്ച രാത്രി ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവും കുടുംബവുമാണെന്ന് മനീഷ ശരീരമാസകലം പേന കൊണ്ട് എഴുതിവെച്ചിരുന്നു. ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചും സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ മാനസിക സമ്മർദങ്ങളെക്കുറിച്ചും പറയുന്ന ഒരു വീഡിയോയും പോലീസ് കണ്ടെടുത്തു. ഇരുപത് ലക്ഷം രൂപയും ഒരു ബുള്ളറ്റ് ബൈക്കും സ്ത്രീധനമായി നൽകിയതിന് ശേഷവും വരന്റെ കുടുംബം കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചിരുന്നതായും, വിസമ്മതിച്ചപ്പോൾ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായും യുവതി വീഡിയോയിൽ പറയുന്നുണ്ട്. മരിക്കുന്നതിന് നാലുദിവസം മുമ്പ് യുവതിയുടെ വീട്ടുകാർ വിവാഹമോചനത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ നൽകിയ സ്ത്രീധനം തിരികെ ലഭിക്കാതെ വിവാഹമോചന രേഖകളിൽ ഒപ്പിടില്ലെന്ന് മനീഷ പറഞ്ഞു. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.