21 January 2025, Tuesday
KSFE Galaxy Chits Banner 2

സ്ത്രീധന തര്‍ക്കം: യുപിയില്‍ വധുവിനെ അടിച്ചുകൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2024 3:55 pm

സ്തീധനത്തിന്റെ പേരില്‍ യുവാവ് വധുവിനെ അടിച്ചു കൊന്നു. മീനയാണ് മരിച്ചത്.ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. ടി വിഎസ് അപ്പാച്ചെ ബൈക്കും മൂന്നു ലക്ഷം രൂപയും സ്ത്രീധനവുമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം.എന്നാല്‍ അത് വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കുവാനിയില്ല,അതില്‍ പ്രകോപിതനയാണ് വധുവിനെ യുവാവ് അടിച്ചുകൊന്നത് .ബൈഖേദ സ്വദേശിയായ സുന്ദർ രണ്ട് വർഷം മുമ്പാണ് മീനയെ വിവാഹം കഴിച്ചത്.

സ്ത്രീധനം ആവശ്യപ്പെട്ട് സുന്ദർ മീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. സുന്ദർ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നുവെന്നും അവിടുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും കുടുംബാംഗം മൊഴി നൽകി. ഞായറാഴ്‌ച രാത്രി സുന്ദർ തന്‍റെ വീട്ടിലേക്ക് മീനയെ കൂട്ടിക്കൊണ്ടുപോയി.സ്‌ത്രീധനം കിട്ടണമെന്ന് സുന്ദർ ആവശ്യപ്പെട്ടതോടെ സംസാരം സംഘർഷത്തിലേക്ക് വഴിമാറി. തുടർന്ന് സുന്ദർ മീനയെ വടികൊണ്ടടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകവിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി. മീനയുടെ കുടുംബം ഭർത്താവിനും അമ്മക്കും സഹോദരിക്കും മറ്റ് നാല് പേർക്കുമെതിരെ പരാതി നൽകി. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.