
മഹാരാഷ്ട്രയിലെ ജൽഗാവിൽ വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. മയൂരി ഗൗരവ് തോസർ എന്ന 23 കാരിയാണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ തുടർച്ചയായ പീഡനമാണ് മരണകാരണമെന്നാണ് ആരോപണം. ഭർതൃ വീട്ടുകാർ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു.
വിവാഹം കഴിഞ്ഞ് നാല് മാസത്തിനിടെ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നെങ്കിലും പീഡനം തുടർന്നതിനാൽ പരാജയപ്പെടുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശനമായ നടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ആദ്യം സംഭവം അന്വേഷിച്ച ശേഷമായിരിക്കും തുടർനടപടികളെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.