22 January 2026, Thursday

ഭക്ഷ്യ കമ്മിഷൻ ചെയർമാനായി ഡോ. ജിനു സഖറിയ ഉമ്മൻ ചുമതലയേറ്റു

മന്ത്രി ജി ആർ അനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു
Janayugom Webdesk
തിരുവനന്തപുരം
October 21, 2024 10:33 pm

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ചെയർമാനായി ഡോ. ജിനു സഖറിയ ഉമ്മൻ ചുമതലയേറ്റു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

പി പി സുനീർ എംപി, ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ, സിവിൽ സപ്ലൈസ് കമ്മിഷണർ മുകുന്ദ് ഠാക്കൂർ, പിഎസ്‌സി അംഗം എസ് വിജയകുമാരൻ നായർ, ഭക്ഷ്യ കമ്മിഷൻ അംഗം സബിതാ ബീഗം, ലീഗൽ മെട്രോളജി കൺട്രോളർ അബ്ദുൾ ഖാദർ എന്നിവർ സംബന്ധിച്ചു. ഡോ. ജിനു സഖറിയ ഉമ്മൻ തിരുവനന്തപുരത്തെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആന്റ് ഡെവലപ്മെന്റിൽ (ഐഐഎംഎഡി) വിസിറ്റിങ് പ്രൊഫസറും ന്യൂഡൽഹിയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണററി ഫെലോയുമാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.