സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാനായി ഡോ. ജിനു സഖറിയ ഉമ്മനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള പബ്ലിക്ക് സർവീസ് കമ്മിഷന്‍ മുൻ അംഗമായ ഡോ. ജിനു സഖറിയ തിരുവനന്തപുരം ആസ്ഥാനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡവലപ്മെന്റിൽ വിസിറ്റിങ് പ്രൊഫസറും ഡൽഹി ആസ്ഥാനമായ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോണററി ഫെല്ലോയുമാണ്. പാരിസ് ആസ്ഥാനമായ എഫ്എംഎസ്എച്ചിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്ന അദ്ദേഹം നിരവധി ഫെല്ലോഷിപ്പുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
2001- 02 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയും രണ്ടു തവണ യൂണിയൻ കൗൺസിലറുമായിട്ടുണ്ട്. എഐഎസ്എഫ് ജെഎൻയു യൂണിറ്റ് പ്രസിഡന്റ്, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, എഐവൈഎഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സിപിഐ ഡൽഹി സംസ്ഥാന കൗൺസിൽ അംഗം, ദേശീയ കൗൺസിൽ ക്ഷണിതാവ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. നവയുഗം പത്രാധിപസമിതിയിലും സി അച്യുതമേനോൻ ഫൗണ്ടേഷൻ എക്സിക്യൂട്ടിവിലും അംഗമാണ്. ചെങ്ങന്നൂർ ഇടനാട് മണക്കുപ്പിയിൽ എം ഇ ഉമ്മന്റെയും ഇലന്തൂർ താഴെയിൽ മുട്ടത്തിൽ അന്നമ്മ ഉമ്മന്റെയും മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.