13 March 2026, Friday

Related news

March 13, 2026
March 6, 2026
February 11, 2026
January 25, 2026
January 15, 2026
December 9, 2025
December 1, 2025
November 28, 2025
November 26, 2025
November 20, 2025

മമ്മൂട്ടിക്കും തിരുവിഴയ്ക്കും ഡോ. എൻ രാധാകൃഷ്ണനും എംജി ഓണററി ഡോക്ടറേറ്റ്

Janayugom Webdesk
കോട്ടയം
March 13, 2026 10:31 pm

നടൻ മമ്മൂട്ടി, പ്രശസ്ത വാസ്കുലാർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ, നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ തീരുമാനം. ഡോ. എൻ രാധാകൃഷ്ണന് ഡിഎസ്‌സിയും മമ്മൂട്ടി, തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡിലിറ്റുമാണ് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കുക. 

ഇന്ത്യൻ സിനിമയ്ക്കും പ്രത്യേകിച്ച് മലയാള സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.
ഡോ. എൻ രാധാകൃഷ്ണൻ കേരളത്തിലെ പ്രശസ്തനായ വാസ്കുലാർ സർജനും ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രമുഖ വൈദ്യശാസ്ത്രജ്ഞനുമാണ്. 50, 000‑ത്തിലധികം ശസ്ത്രക്രിയകൾ നടത്തി.

വെയിൻ സംബന്ധമായ രോഗത്തിന്റെ ജനിതക കാരണങ്ങൾ, ക്രോണിക് വെനസ് രോഗങ്ങൾ, കൂടാതെ ഭേദമാകാത്ത മുറിവുകളുടെ ചികിത്സയിൽ പുതിയ രീതികൾ കണ്ടെത്തുന്നതിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകളുമുണ്ട്. ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തിനു നൽകിയ സംഭാവനകൾക്കാണ് തിരുവിഴ ജയശങ്കറിന് ആദരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar