21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025

ഡോ. എം ജി എസ് നാരായണൻ ഈടുറ്റ സംഭാവന നല്‍കിയ ചരിത്രകാരന്‍: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
April 26, 2025 10:29 pm

വിഖ്യാത ചരിത്രകാരനും ഗവേഷകനുമായ എം ജി എസ് നാരായണന്റെ വിയോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ചരിത്രപഠനത്തിനും ഗവേഷണത്തിനും ഈടുറ്റ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത് എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പുരാതന ഇന്ത്യൻ ലിപികൾ മുതൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം വരെയുള്ള വിശാലമായ മേഖലകളിൽ അദ്ദേഹത്തിന്റെ അന്വേഷണതൃഷ്ണ പതിഞ്ഞു. ചരിത്ര ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യയിലെ എല്ലാ പ്രഗത്ഭ ചരിത്രകാരന്മാരെപ്പോലെയും മാർക്സിയൻ രീതിശാസ്ത്രമാണ് എംജിഎസും പിൻപറ്റിയത്. എന്നാൽ പിന്നീട് ദുരൂഹകാരണങ്ങളാൽ അദ്ദേഹം സംഘ്പരിവാറിന്റെ ആശയലോകത്തേക്ക് വഴിമാറി സഞ്ചരിച്ചു. അക്കാലത്താണ് വാ‍ജ്പേയി സർക്കാർ ഐസിഎച്ച്ആർ ചെയർമാനായി അദ്ദേഹത്തെ നിയോഗിച്ചത്. ആശയ വിയോജിപ്പുകൾക്കിടയിലും വ്യക്തിബന്ധങ്ങളിൽ പുലർത്തിയ ഊഷ്മളത മറക്കാനാകില്ല. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട കാലത്തും മറ്റും കോഴിക്കോട്ടെ എണ്ണമറ്റ ചർച്ചാവേദികളില്‍ അദ്ദേഹത്തോടൊപ്പം ഏർപ്പെട്ട സംവാദങ്ങളും ബിനോയ് വിശ്വം അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.