കേരള സാഹിത്യ അക്കാദമി 2022ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് സച്ചിദാനന്ദനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. അക്കാദമി വിശിഷ്ടാംഗത്വം ഡോ. എം എം ബഷീർ, എൻ പ്രഭാകരൻ എന്നിവർക്കാണ് നൽകുക. 50,000 രൂപയും രണ്ടുപവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ പി സുധീര, ഡോ. രതി സക്സേന, ഡോ. പി കെ സുകുമാരൻ എന്നിവർക്കാണ് സമഗ്രസംഭാവന പുരസ്കാരങ്ങൾ.
അക്കാദമി പുരസ്കാരങ്ങൾ: കവിത-‘കടലാസുവിദ്യ’ എൻ ജി ഉണ്ണികൃഷ്ണൻ, നോവൽ- ‘സമ്പർക്കക്രാന്തി’ വി ഷിനിലാൽ, ചെറുകഥ ‘മുഴക്കം’ പി എഫ് മാത്യൂസ്, നാടകം- ‘കുമരു’ എമിൽ മാധവി, സാഹിത്യവിമർശനം- ‘എത്രയെത്ര പ്രേരണകൾ’ എസ് ശാരദക്കുട്ടി, വൈജ്ഞാനികസാഹിത്യം- (രണ്ടുപേർക്ക്) ‘ഭാഷാസൂത്രണം: പൊരുളും വഴികളും’ സി എം മുരളീധരൻ, ‘മലയാളി ഒരു ജനിതക വായന’ കെ സേതുരാമൻ ഐപിഎസ്. ജീവചരിത്രം/ആത്മകഥ- ‘ന്യൂസ് റൂം’ ബി ആർ പി ഭാസ്കർ, യാത്രാവിവരണം-(രണ്ടുപേർക്ക്) ‘ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം’ സി അനൂപ്, ‘മുറിവേറ്റവരുടെ പാതകൾ’ ഹരിത സാവിത്രി, വിവർത്തനം-‘ബോദ് ലേർ 1821–2021’ വി രവികുമാർ, ബാലസാഹിത്യം- ‘ചക്കരമാമ്പഴം’ ഡോ. കെ ശ്രീകുമാർ, ഹാസസാഹിത്യം-‘ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ’ ജയന്ത് കാമിച്ചേരിൽ എന്നിവർക്ക് നൽകും.
എൻഡോവ്മെന്റ് അവാർഡുകളായ ഐ സി ചാക്കോ അവാർഡ്-‘ഭാഷാസാഹിത്യപഠനം-സൗന്ദര്യവും രാഷ്ട്രീയവും’ ഡോ. പി പി പ്രകാശൻ, സി ബി കുമാർ അവാർഡ്-‘തിരഞ്ഞെടുത്ത ലേഖനങ്ങൾ’ ജി ബി മോഹൻതമ്പി, കെ ആർ നമ്പൂതിരി അവാർഡ് — ‘ഹൃദയം തൊട്ടത്’ ഷൗക്കത്ത്, ജി എൻ പിള്ള അവാർഡ്’- ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം’ വിനിൽ പോൾ, കുറ്റിപ്പുഴ അവാർഡ്- ‘കോളനിയനന്തരവാദം സംസ്കാരപഠനവും സൗന്ദര്യ ശാസ്ത്രവും’ പി പവിത്രൻ, കനകശ്രീ അവാർഡ് — ‘സിൽക്ക് റൂട്ട്’ അലീന, ഗീതാഹിരണ്യൻ അവാർഡ് — ‘നീലച്ചടയൻ’ അഖിൽ കെ, തുഞ്ചൻ പ്രബന്ധമത്സരം — ‘എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ ആധ്യാത്മിക പ്രതിരോധ പാരമ്പര്യവും’ വി കെ അനിൽകുമാർ എന്നിവർക്കാണ്. 2020 ലെ വിലാസിനി അവാർഡ് “വൈക്കം മുഹമ്മദ് ബഷീർ സർഗാത്മകതയുടെ നീല വെളിച്ചം” ഡോ. പി കെ പോക്കർ, 2022ലെ പ്രൊഫ. എം അച്യുതൻ സ്മാരക എൻഡോവ്മെന്റ് അവാർഡ് ‘ജാതിരൂപകങ്ങൾ: മലയാളാധുനികതയെ വായിക്കുമ്പോൾ’ സജീവ് പി.
English Summary: Dr. MM Basheer and N Prabhakaran distinguished; Kerala Sahitya Akademi awards announced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.