14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 11, 2025
December 10, 2025

വികസനത്തിന് വോട്ട് തേടി ഡോ. പി സരിൻ

Janayugom Webdesk
പാലക്കാട്
November 12, 2024 11:34 pm

കല്പാത്തി രഥോത്സവം നടക്കുന്നതിനാല്‍ പാലക്കാട്ടെ ഉപതെര‍ഞ്ഞെടുപ്പ് നീട്ടിവച്ചതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് മണ്ഡലത്തിലെ ഓരോ വീടുകളിലുമെത്തി വോട്ടുചോദിക്കാന്‍ അവസരമൊരുങ്ങി. വിവിധമേഖലകളിൽ പൊതുപര്യടനം നടത്തി ജനങ്ങളോട് വോട്ടഭ്യർത്ഥിക്കുന്ന സരിൻ മാത്തൂർ, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലുമാണ് ഇന്നലെ പര്യടനം നടത്തിയത്.
രാഷ്ട്രീയം പറഞ്ഞും വികസന സ്വപ്നങ്ങൾ പങ്കുവച്ചും പ്രായവ്യത്യാസമില്ലാതെ സ്വീകരണ കേന്ദ്രത്തിലേക്കെത്തുകയാണ് ജനങ്ങള്‍. 

കഴിഞ്ഞകാലങ്ങളില്‍ മണ്ഡലത്തില്‍ വാഗ്ദാനങ്ങളിൽ മാത്രമൊതുങ്ങിയ വികസനങ്ങൾക്ക് മറുപടി പറയാനുള്ള ഒരുക്കങ്ങളാണ് പാലക്കാട്ട് നടക്കുന്നത്. വഴിയരികിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോ വരച്ച് കാത്തുനിന്ന കുരുന്നുകളെ കണ്ട് വണ്ടിനിർത്തി ‌കുശലം പറഞ്ഞ സരിൻ സ്നേഹപൂർവം ആ സമ്മാനവും കൈപ്പറ്റിയാണ് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്. 

രാവിലെ മാത്തൂർ പഞ്ചായത്തിലെ പീടികത്തൊടിയിൽ നിന്നും ആരംഭിച്ച്, പ്ലാക്കൽ, തെക്കുമുറി, പൊതിമഠം, ചെറുവള്ളിക്കാട്, അഞ്ചുകുളങ്ങര, കാടൂർ, കള്ളിക്കാട് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് മുമ്പുതന്നെ പര്യടനം പൂർത്തിയാക്കി.
ഉച്ചയ്ക്കുശേഷം പിരായിരി പഞ്ചായത്തിലെ പൊടിപ്പാറയിൽ നിന്നും ആരംഭിച്ച് കുന്നപ്പുറം, വടക്കേപ്പറമ്പ്, ഇല്ലത്തുപറമ്പ്, നെടുങ്ങോട്, ഇരുപ്പക്കാട്, ചറപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വേദാന്ത ആശ്രമം പരിസരത്തെ സ്വീകരണത്തോടെ അവസാനിപ്പിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.