ദേശീയതലത്തിലും.അന്തര്‍ദേശീയതലത്തിലും തെയ്യത്തിന് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് ഫ്രാൻസ് ആസ്ഥാനമായ കൾച്ചർ മാസ്റ്റേഴ്‌സ് സംഘടനയുടെ പ്രസിഡന്റ് ഡോ.സിയോങ് യോങ് പാർക്ക് പറഞ്ഞു. പടന്നക്കാട് ബേക്കൽ ക്ലബിൽ തൃക്കരിപ്പൂർ ഫോക് ലാന്‍ഡ് നടത്തിയ തെയ്യം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫോക് ലാന്‍ഡ് ചെയർമാർ ഡോ വി ജയരാജ്, സെമിനാർ ഡയറക്ടറും എഴുത്തുകാരനുമായ ഡോ എ എം ശ്രീധരൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാംഗ്വേജ് ആൻഡ് കൾച്ചർ ഡയറക്ടർ ഡോ പ്രഗതി രാജ്കുമാർ, ഫ്രഞ്ച് ഗവേഷകർ മൈക്കിൾ ലെസ്ട്രഹാൻ, ഡോ പി.കെ. ജയരാജൻ, ഡോ പി. കൃഷ്ണദാസ്, ഡോ ബേബി, നാലാപ്പാടം പദ്മനാഭൻ, ഡോ. മധുരാജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.