3 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 3, 2025
February 1, 2025
January 31, 2025
January 31, 2025
January 30, 2025
January 30, 2025
January 29, 2025
January 29, 2025
January 28, 2025
January 28, 2025

ഡോ. ഷഹനയുടെ ആ ത്മ ഹത്യ; ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

Janayugom Webdesk
തിരുവനന്തപുരം
December 11, 2023 12:54 pm

ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്‌തതെന്ന് കോടതി നിരീക്ഷിച്ചു.

ഷഹന ജീവനൊടുക്കിയത് സുഹൃത്ത് ഡോ. റുവൈസ് വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്‌തതിന് പിന്നാലെയെന്ന് കണ്ടെത്തൽ. ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട ഡോ. റുവൈസും കുടുംബവും അവസാന നിമിഷമാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന റുവൈസിന് വാട്‌സ്‌ആപ്പ് സന്ദേശം അയക്കുന്നത്. എന്നാല്‍ ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തത്.

Eng­lish Sum­ma­ry: Dr. Sha­hana’s sui­cide; Dr. Ruwais’s bail plea rejected
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.