
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മുന്‍ കേന്ദ്രമന്ത്രി ഡോഷക്കീല്‍ അഹമ്മദ്.രാജി തീരുമാനം ബീഹാറില്‍ പാര്‍ട്ടിയുടെ വിജയസാധ്യതകളെ ബാധിക്കാതിരിക്കാനാണ് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ കാത്തിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിവലിയ ദുഃഖത്തോടെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കയച്ച രാജിക്കത്തിൽ ഷക്കീൽ അഹമ്മദ് കുറിച്ചു.
നേരത്തെ തന്നെ രാജി വെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് ഒരു തെറ്റായ സന്ദേശം പ്രചരിക്കരുതെന്നും താൻ കാരണം പാർട്ടിക്ക് അഞ്ച് വോട്ട് പോലും നഷ്ടപ്പെടരുതെന്നും കരുതിയതിനാലാണ് വോട്ടെടുപ്പ് പൂർത്തിയായ ശേഷം പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് തവണ എംഎൽഎയും എംപിയുമായിരുന്ന അഹമ്മദ്, തൻ്റെ തീരുമാനത്തിന് കാരണം പാർട്ടിയിലെ ചില വ്യക്തികളുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണെന്നും അല്ലാതെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടുള്ള വിയോജിപ്പല്ലെന്നും കൂട്ടിച്ചേർത്തു.
തന്റെ തീരുമാനംമറ്റേതെങ്കിലുംപാർട്ടിയിലോ ഗ്രൂപ്പിലോ ചേരുന്നുവെന്ന് അർത്ഥമാക്കുന്നില്ല. തൻ്റെ പൂർവ്വികരെപ്പോലെ,കോൺഗ്രസിൻ്റെ നയങ്ങളിലും തത്വങ്ങളിലും അചഞ്ചലമായ വിശ്വാസമുണ്ട്. ജീവിതകാലം മുഴുവൻ ആ മൂല്യങ്ങളുടെ ഒരു അഭ്യുദയകാംക്ഷിയും പിന്തുണക്കാരനുമായി തുടരും. തൻ്റെ അവസാന വോട്ടും കോൺഗ്രസിന് അനുകൂലമായിരിക്കും. അദ്ദേഹം കത്തിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.