8 February 2026, Sunday

Related news

January 8, 2026
January 2, 2026
December 22, 2025
November 9, 2025
November 4, 2025
October 31, 2025
October 30, 2025
September 26, 2025
August 2, 2025
July 19, 2025

ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍-2’ 10ന് റിലീസ് ചെയ്യും

Janayugom Webdesk
കൊച്ചി
January 8, 2026 3:52 pm

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രം ഈ മാസം 10 ന് റിലീസ് ചെയ്യും. ശ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം ടി അപ്പനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം ടി അപ്പന്‍ പറഞ്ഞു.

 

അഭിനേതാക്കള്‍-ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്. ജിതിൻ ജീവൻ, രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ശിവദാസ് വൈക്കം, ജിബിൻ ടി. ജോർജ്, ബേബി ശ്രിയാപ്രദീപ്, മാസ്റ്റർ സാകേത് റാം, സാവിത്രിപിള്ള, തുടങ്ങിയവർ.ബാനർ‑ശ്രിയാ ക്രിയേഷൻസ്. സംവിധാനം-ഡോ:ശ്രീചിത്ര പ്രദീപ്, നിർമ്മാണം-പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം-എം ടി അപ്പൻ, കാമറ‑ഹാരി മാര്‍ട്ടിന്‍, അസോസിയേറ്റ് ഡയറക്ടര്‍-നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്-അനീഷ് സിനി, സബിന്‍ ആന്റണി, സനീഷ് ബാല, മേയ്ക്ക് അപ്പ്-മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം എക്സ്, പി ആർ ഒ പി ആർ സുമേരൻ. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.