22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
October 9, 2024
October 7, 2024
September 27, 2024
September 15, 2024
September 13, 2024
September 12, 2024
August 31, 2024
August 30, 2024

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം; സന്ദീപിന്റെ മാനസികനില പരിശോധിക്കാന്‍ ശുപാര്‍ശ

Janayugom Webdesk
May 20, 2023 11:19 am

ഡോക്ടര്‍ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തി കേസിലെ പ്രതി സന്ദീപിന്റെ മാനസികനില വിലിയിരുത്താന്‍ അഡ്മിറ്റ് ചെയ്തുള്ള വിശദ പരിശോധന ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ പ്രതി സന്ദീപിനെ കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍എംഒ മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ധരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് ബുധനാഴ്ചയാണ് സന്ദീപിനെ പരിശോധിച്ചത്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, ഓര്‍ത്തോ, ഫിസിഷ്യന്‍, ന്യൂറോ സര്‍ജന്‍ എന്നിവരടങ്ങിയ ഏഴംഗം ബോര്‍ഡാണ് സന്ദീപിന്റെ മാനസികനില വിലയിരുത്തിയത്.

മനോരോഗനിര്‍ണയ പരിശോധനകള്‍ ആവശ്യമാണ്. തലച്ചോറും നാഡിവ്യൂഹവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തകരാറുണ്ടോയെന്ന് (ഉല്‍ക്കണ്ഠ, ഭയം തുടങ്ങിയ ന്യൂറോ സൈക്കോളജിക്കല്‍ തകരാറുകള്‍) പരിശോധിക്കണം. ഇതെല്ലാം ഒന്നോ രണ്ടോ ദിവസംകൊണ്ട് ചെയ്യാനാകില്ല. മെഡിക്കല്‍ ബോര്‍ഡിന്റെ പൂര്‍ണ നിരീക്ഷണത്തില്‍ അഡ്മിറ്റ് ചെയ്ത് സമയമെടുത്ത് വിലയിരുത്തേണ്ടതാണ്.

സന്ദീപ് ചില വിഭ്രാന്തികള്‍ കാണിച്ചിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഉപയോഗത്തിന്റെ ഭാഗമായ വിത്‌ഡ്രോവല്‍ ലക്ഷണങ്ങളാണോയെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ കണ്ടെത്താനാകൂ. റിപ്പോര്‍ട്ട് അന്വേഷക സംഘത്തിന് ഇന്നലെ ലഭിച്ചു. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കോടതി ഉത്തരവ് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

Eng­lish Sum­ma­ry; Dr. Van­dana Das Mur­der; Rec­om­mend to check Sandeep­’s men­tal status
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.