14 February 2026, Saturday

Related news

February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026
February 6, 2026
February 1, 2026
January 31, 2026
January 30, 2026
January 30, 2026

ഡോ. വന്ദനാദാസ് കൊലപാതകം; പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

Janayugom Webdesk
തിരുവനന്തപുരം
September 29, 2023 7:37 pm

ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് വീഴ്‌ചയുണ്ടായതായി റിപ്പോർട്ട്‌. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഎസ്‌ഐമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയുടേതാണ് നടപടി. ആശുപത്രിയിലുണ്ടായ ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർഥം ഓടിപ്പോയെന്നാണ് റിപ്പോർട്ട്‌. എഎസ്‌ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. ഡോക്‌ടറെ ആക്രമിക്കുമ്പോൾ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടിയെടുത്തില്ലെന്ന് റിപ്പോർട്ടിലുണ്ട്‌. മെയ് 10ന് പുലർച്ചയാണ് കൊല്ലം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസിനെ പ്രതി ജി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.

Eng­lish Summary:Dr. Van­danadas mur­der; Depart­men­tal inquiry against policemen
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.